Latest NewsIndia

അമ്മയുടെ കാമുകൻ ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ചു, 19 കാരിയായ മകൾ ജനനേന്ദ്രിയം ചവിട്ടി പൊട്ടിച്ച് മർദ്ദിച്ചു കൊലപ്പെടുത്തി

പീഡന ശ്രമം തടഞ്ഞ യുവതി ഇയാളുടെ ജനനേന്ദ്രിയത്തിലടക്കം ചവിട്ടി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

മുംബൈ: തന്നെ ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ച അമ്മയുടെ ആണ്‍ സുഹൃത്തിനെ പത്തൊന്‍പതുകാരി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അമ്പത്തിമൂന്നുകാരനെയാണ് യുവതി കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു പെണ്‍കുട്ടിക്ക് നേരെ ബലാത്‌സംഗ ശ്രമം നടന്നത്. പീഡന ശ്രമം തടഞ്ഞ യുവതി ഇയാളുടെ ജനനേന്ദ്രിയത്തിലടക്കം ചവിട്ടി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് , പ്രകോപിതനായ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കു‍ഞ്ഞിനെ രക്ഷപ്പെടുത്തിയ യുവതി ഇയാളെ മര്‍ദിച്ച്‌ അവശനാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു . ഭര്‍ത്താവിനൊപ്പം താനെയിലായിരുന്ന യുവതി ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് സ്വന്തം വീട്ടിലെത്തിയത്.

‘ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജം, ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം’: എസ്‌ഒ എസ്

ഗര്‍ഭിണിയായിരുന്ന യുവതി ഇതിനിടെ പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മയുടെ കൂടെ താമസിച്ച ആണ്‍ സുഹൃത്താണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button