KeralaNews

സ്വപ്‌നയ്ക്കും സരിത്തിനും പിന്നില്‍ വമ്പന്‍മാര്‍ : അവര്‍ അണിയറയില്‍ ഇരുന്ന് ചരട് വലിക്കുന്നു : സ്വപ്‌നയുടെ ഭര്‍ത്താവ് ശിവശങ്കറിന് അനിയനെ പോലെ

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ സ്വപ്‌നയും സരിത്തുമല്ല, ഇവര്‍ക്കു പിന്നില്‍ ഉള്ളത് വമ്പന്‍മാര്‍. അവര്‍ അണിയറയില്‍ ഇരുന്ന് ചരട് വലിക്കുന്നു . പ്രതി സരിത്തിന്റെ അഭിഭാഷകന്‍ കെ.കൃഷ്ണന്‍ നായരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സ്വപ്നയും സരിത്തും സ്വര്‍ണക്കടത്തില്‍ പങ്കാളികളായിരിക്കാം. അവര്‍ക്കു പിന്നില്‍ വമ്പന്‍മാരുണ്ട്- അഡ്വക്കറ്റ് കെ. കൃഷ്ണന്‍ നായര്‍ പറഞ്ഞു. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഉണ്ടെന്നു സരിത് പറഞ്ഞു. നേരിട്ടു പോകരുതെന്നു പറഞ്ഞെങ്കിലും സരിത്ത് നിര്‍ദേശം പാലിച്ചില്ല. സ്വപ്നയുടെ ഭര്‍ത്താവ് എം. ശിവശങ്കറിന് അനുജനെപ്പോലെയാണ്.

read also : സ്വപ്‌ന കേരളം വിട്ടപ്പോള്‍ താമസിച്ചത് സിപിഎം നേതാക്കന്‍മാരും മന്ത്രിമാരുമൊക്കെ സ്ഥിരം കരിമീന്‍ കഴിക്കാന്‍ പോകാറുള്ള നമ്മുടെ പയ്യന്റെ അതേ വീട്ടില്‍ … സന്ദീപ് വചസ്പതിയുടെ കുറിപ്പ്

സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടാകാം. ഒരു അറബിയുടെ പേരിലാണു പാഴ്‌സല്‍ വന്നത്. സ്വപ്നയും ഇവരുടെ കരുക്കളായി. വലിയ റാക്കറ്റിന് അകത്തു വീണുപോയി. ശിവശങ്കറിന്റെ അനുജനായിട്ടു വരും സ്വപ്നയുടെ ഭര്‍ത്താവ്. അകന്ന ബന്ധുക്കളാണ് ഇവര്‍. സ്വപ്നയുമായി അനുജന്റെ ഭാര്യയെന്ന നിലയിലുള്ള ബന്ധമാണ് ശിവശങ്കറിന്. അല്ലാതെ വേറൊന്നുമുണ്ടാകാന്‍ സാധ്യതയില്ലെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button