Latest NewsNewsInternational

കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ടോണ്‍സിലില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ജീവനുള്ള വിരയെ

ടോക്കിയോ: കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ തൊണ്ടയിൽ നിന്നും പുറത്തെടുത്തത് ജീവനുള്ള വിരയെ. സഷിമി എന്ന ജാപ്പനീസ് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് തൊണ്ടയില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത്. തുടർന്ന് ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ വലത്തെ ടോണ്‍സിലിന് അകത്തായിരുന്നു വിര ഉണ്ടായിരുന്നത്. ട്വീസേഴ്സ് ഉപയോഗിച്ച്‌ ഡോക്ടര്‍മാര്‍ വിരയെ നീക്കം ചെയ്തു. ഒന്നര ഇഞ്ച് നീളവും ഒരു മില്ലി മീറ്റര്‍ വീതിയുമുള്ള വിരയെയാണ് പുറത്തെടുത്തത്.

Read also: പത്തനംതിട്ടയിൽ കൂടുതൽ ആശങ്ക: ആദ്യമായി കോവിഡ് ക്ലസറ്ററുകള്‍ റിപ്പോർട്ട് ചെയ്‌തു: നിയന്ത്രണം കടുപ്പിക്കും

പുഴുവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് പിന്നാലെ ഇത് സ്യൂഡോതെരനോവ അസറസ് ഇനത്തില്‍പ്പെട്ട പരോപജീവിയാണെന്ന് കണ്ടെത്തി. സുഷി, സഷിമി പോലുള്ള വേവിക്കാത്ത ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ലാര്‍വ ഭക്ഷിക്കുന്നതിലൂടെ ഇത്തരം ജീവികൾ മനുഷ്യരിൽ എത്താമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ദി അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനില്‍ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button