COVID 19KeralaLatest NewsNews

എറണാകുളത്ത് 115 പേര്‍ക്ക് കോവിഡ്, 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍

എറണാകുളം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ എറണാകുളത്ത് 115 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കമാണ്. ഇതോടെ എറണാകുളത്തും ആശങ്ക വര്‍ധിക്കുകയാണ്. ശേഷിക്കുന്ന 31 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ജില്ലയിലെ നിലവില്‍ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് 638 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 228 പേരും അങ്കമാലി അഡല്ക്‌സില്‍ 263 പേരും, സിയാല്‍ എഫ് എല്‍. സി. റ്റി. സി യില്‍ 126 പേരും, രാജഗിരി എഫ് എല്‍ റ്റി സി 11 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 8 പേരും എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

ജില്ലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് 112, അങ്കമാലി അഡ്‌ലക്‌സ്- 263, സിയാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ – 126, രാജഗിരി എഫ് എല്‍ റ്റി സി – 11, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി 2, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1, സ്വകാര്യ ആശുപത്രികള്‍ – 50 എന്നിങ്ങനെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ 565 പേരാണ് ഉള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ ;

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂര്‍ സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള കരുമാല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധുവാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടര്‍.

41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടര്‍

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശിനി

53 വയസ്സുള്ള കൂനമ്മാവ്’ സ്വദേശി, 43 വയസ്സുള്ള കുമ്പളങ്ങി സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.

കളമശ്ശെരി മെഡിക്കല്‍ കോളേജില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ശുചീകരണ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള: 53 വയസ്സുള്ള. ശുചീകരണ ജീവനക്കാരിയായ ചൂര്‍ണ്ണിക്കര സ്വദേശിനി

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 32 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍.

19 , 32 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശികള്‍.ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.
അങ്കമാലിയിലെ ഒരു കോണ്‍വെന്റിലെ 68 വയസ്സുള്ള കന്യാസ്ത്രീ.മുന്‍പ് രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്

76 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു

45 വയസുള്ള തൃക്കാക്കര സ്വദേശി. ഇദ്ദേഹം മുന്‍പ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.

അതേസമയം ഇന്ന് 5 പേര്‍ രോഗമുക്തരായി.

ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുള്ള രായമംഗലം സ്വദേശി,

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള എറണാകുളം സ്വദേശി,

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള കൊല്ലം സ്വദേശി,

ജൂലൈ 5 ന് രോഗംരോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള തേവര സ്വദേശി

ഇന്ന് 774 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1331 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14257 ആണ്. ഇതില്‍ 12335 പേര്‍ വീടുകളിലും, 365 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1557 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 60. രാജഗിരി എഫ് എല്‍ റ്റി സി – 11, സ്വകാര്യ ആശുപത്രി- 12 എന്നിങ്ങനെ ഇന്ന് 83 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. അതേസമയം വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 2, അങ്കമാലി അഡ്‌ലക്‌സ്- 5, സ്വകാര്യ ആശുപത്രികള്‍ – 19 എന്നിങ്ങനെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട കണക്കുകള്‍.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 421 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 509 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 2312 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2232 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ട്രൂനാറ്റ് സി ബി നാറ്റ് റെസ്റ്റുകളിലായി ഇന്ന് 1100 പരിശോധനകളാണ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button