KeralaLatest NewsNews

അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി: ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചു,ബ്ലേഡ് വിഴുങ്ങിയതായും റിപ്പോർട്ട്

തിരുവനന്തപുരം: കാണാതായ യുഎഇ കോൺസുൽ ജനറലിൻറെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിന്റെ സമീപത്തെ പറമ്പിൽ നിന്നുമാണ് ബ്ലേഡ് കൊണ്ട് കൈ മുറിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ബ്ലേഡ് വിഴുങ്ങിയെന്നും സംശയമുണ്ട്. ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ താൻ നിരപരാധിയാണെന്ന് ഇദ്ദേഹം വിളിച്ചുപറയുന്നുണ്ടായിരുന്നു. രാജ്യദോഹക്കുറ്റം ചെയ്‌തിട്ടില്ല, കള്ളക്കടത്ത് ചെയ്‌തിട്ടില്ലെന്നും ജയഘോഷ് പറഞ്ഞു. ഭാര്യവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് മുതലാണ് ജയഘോഷിനെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button