COVID 19Latest NewsNewsIndia

ലോകത്തിനു മുഴുവൻ വേണ്ട കോവിഡ് വാക്‌സിനുണ്ടാക്കാൻ ഇന്ത്യക്കാവും ; മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി : ഇന്ത്യക്കു മാത്രമല്ല, ലോകത്തിന് മുഴുവൻ വേണ്ട കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. കൊറോണ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇന്ത്യയിലെ മരുന്ന് നിർമാതാക്കള്‍ക്കുണ്ട്. ഈ കഴിവു മറ്റു പല രോഗങ്ങൾക്കുള്ള മരുന്നു നിർമാണത്തിന് അവർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയിൽ സംസാരിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ പേരുകളും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടാനും മരണ നിരക്ക് കുറയ്ക്കാനും വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. ജനസംഖ്യ കൂടുതലുള്ള വലിയ രാജ്യമായതിനാൽ കടുത്ത വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. അതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button