Latest NewsNewsInternational

അപൂര്‍വ ബുദ്ധപ്രതിമ തകര്‍ത്തെറിഞ്ഞ സംഭവം : നാല്‌പേരെ അറസ്റ്റ് ചെയ്തു

പെഷവാര്‍: അപൂര്‍വ ബുദ്ധപ്രതിമ തകര്‍ത്തെറിഞ്ഞ സംഭവം, നാല്പേരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയിലാണ് സംഭവം ഉണ്ടായത്. പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ അടുത്തിടെ കണ്ടെത്തിയ അപൂര്‍വ ബുദ്ധപ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദാന്‍ ജില്ലയിലെ കൃഷിയിടത്തില്‍നിന്നു കണ്ടെത്തിയ പ്രതിമയാണ് നശിപ്പിച്ചത്.

read also : സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം : വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ചില ചട്ടങ്ങളുണ്ട്.. മന്ത്രിയെന്ന നിലയില്‍ കെ.ടി.ജലീല്‍ പദവി ദുരുപയോഗം ചെയ്തു : മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കി സിപിഐ മുഖപത്രത്തിലെ ലേഖനം

ചുറ്റികകൊണ്ട് പ്രതിമ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പ്രവിശ്യയിലെ ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ അബ്ദുള്‍ സമദ് ഖാന്‍ സംഭവത്തില്‍ വലിയ ദുഃഖം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button