KeralaLatest NewsNews

എന്‍ഐഎ അന്വേഷിയ്ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് : അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ് : ഗണ്‍മാന്‍ ജയഘോഷിനെ കോണ്‍സുലേറ്റില്‍ നിയമിച്ചത് ഡി ജി പി നേരിട്ട്

 

തിരുവനന്തപുരം : എന്‍ഐഎ അന്വേഷിയ്ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് , അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ് . കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ കൂടുതല്‍ കോളുകളും ജയഘോഷിന്റെ മൊബൈലിലേക്കാണെന്ന് കണ്ടെത്തി. ഇതോടൊപ്പം ജയഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമായിരുന്നു എന്ന സംശയവും ബലപ്പെടുകയാണ്.

അറ്റാഷെ മടങ്ങിയ ശേഷം ജയഘോഷ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.

ജയഘോഷിനെ ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് കോണ്‍സുലേറ്റില്‍ നിയമിച്ചത്. ഡി ജി പി നേരിട്ട് ഇടപെട്ടാണ് ഇത്തരത്തിന്‍ നിയമനം നടന്നതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ആസാധാരണമായി ഒന്നുമില്ലെന്നാണ് പൊലീസ് വിഭാഗത്തില്‍ നിന്നും അറിയുന്നത്.

അതേസമയം സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയത് താനാണെന്ന് തെറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്നാണ് സുഹൃത്തായ പൊലീസുകാരന്‍ നാഗരാജ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നും കോണ്‍സുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button