MollywoodLatest NewsCinemaEntertainment

നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുവി താരം അതിഥി ബാലനാണ് നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് നിവിന്‍ പടവെട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ദീപക് ഡി മേനോനാണ് കാമറ. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. ഗോവിന്ദ് വസന്തയാണ് സംഗീതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button