Latest NewsKeralaNews

പാലത്തായി പീഡന കേസ് : എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പാലത്തായി പീഡന കേസ് ,എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ പൊലീസ് വീഴ്ചയെ സംബന്ധിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Read Also : മാസങ്ങള്‍ക്കു മുമ്പെ സ്വപ്‌നയ്ക്ക് എതിരെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് മൗനം

കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി കുറ്റപ്പെടുത്തിയിരുന്നു. പ്രതിയും പ്രാദേശിക ബിജെപി നേതാവുമായ പത്മരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പാലത്തായി കേസില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെയാണ് രാഷ്ട്രീയ വാക്‌പോര് രൂക്ഷമാകുന്നത്. പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു.

അതേസമയം, കേസ് തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസും ലീഗും കഥ അറിയാതെ ആട്ടം കാണുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button