Latest NewsNewsInternational

പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

ഇസ്ലാമാബാദ് : പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപിച്ച അധ്യാപകൻ അറസ്റ്റിൽ. പാകിസ്താൻ സിന്ദ് പ്രവിശ്യയിൽ ഉള്‍പ്പെട്ട ഖരിപ്പുർ സ്വദേശിയായ സാരംഗ് ഷർ എന്ന റിട്ടയേർഡ് അധ്യാപകനാണ് അറസ്റ്റിലായത്.

ഇയാളുടെ അടുക്കൽ ട്യൂഷനായി എത്തിയിരുന്ന പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥികളായിരുന്നു ഇരകൾ. പത്തുവയസുകാരനായ ഒരു കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകന്‍റെ തുടർച്ചയായ പീഡന കഥകൾ പുറത്തുവരുന്നത്.

ഉടൻ തന്നെ സംഭവത്തിൽ ഇടപെട്ട പൊലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ തന്നെ വ്യാപകമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഒഴിഞ്ഞു കിടക്കുന്ന ഒരു സ്ഥലത്തെത്തിച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്നത്. മാതാപിതാക്കള്‍ നൽകിയ പരാതി അനുസരിച്ച് ബലാത്സംഗക്കുറ്റത്തിനാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button