Latest NewsIndiaInternational

മോദി കൊടുത്ത ഡി​ജി​റ്റ​ല്‍​ ​പ്ര​ഹ​ര​ത്തിൽ ​അടിപതറി ചൈന, വ്യവസായ ഭീമന്മാരുടെ പഴിയില്‍ വശംകെട്ട് ചൈനീസ് അധികൃതർ

സ​മൂ​ഹ​മാ​ധ്യ​മ​ ​രം​ഗ​ത്തെ​ ​അ​മേ​രി​ക്ക​ന്‍​ ​ഭീ​മ​ന്മാ​രാ​യ​ ​ഫെ​യ്സ്ബു​ക്ക്,​ ​വാ​ട്സ് ​ആ​പ്പ്,​ ​ട്വി​റ്റ​ര്‍,​ ​യൂ​ട്യൂ​ബ് ​തു​ട​ങ്ങി​യ​വ​ ​സ്വ​ന്തം​ ​രാ​ജ്യ​ത്ത് ​നി​രോ​ധി​ച്ച​ ​ചൈ​ന​ക്ക് ​അ​തേ​ രീതിയിലാണ് ഇന്ത്യ ​ ​തി​രി​ച്ച​ടി​ നൽകിയത്.

ന്യൂഡൽഹി: ചൈ​ന​യ്ക്കെ​തി​രെ​ ​സൈ​നി​ക​വും​ ​ന​യ​ത​ന്ത്ര​ ​ത​ല​ങ്ങ​ളി​ലു​മു​ള്ള​ ​ന​ട​പ​ടി​ക​ള്‍​ക്ക് ​പു​റ​മെ,​ ​ഏ​റെ​ ​പ്ര​ഹ​ര​ശേ​ഷി​യു​ള്ള​ ​സാമ്പ​ത്തി​ക​ ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ ​ന​ട​ത്തു​ന്ന​ത്.​ ​ഇതിൻപടിയായുള്ള​ ​ആ​ദ്യ​ ​നീ​ക്കം,​ ​ആ​ഗോ​ള​ ​സാ​ങ്കേ​തി​ക​-​ഭൂ​മി​ക​യി​ല്‍​ ​ചൈ​ന​ ​നേ​ടി​യെ​ടു​ക്കാ​ന്‍​ ​ശ്ര​മി​ക്കു​ന്ന​ ​മേ​ധാ​വി​ത്വ​ത്തി​ന് ​ത​ട​യി​ടാ​നു​ള്ള​ ​ശ്ര​മ​മാ​ണ്.​ ​ചൈനയുടെ​ 59​ ​ആ​പ്പു​ക​ള്‍​ ​ഇ​ന്ത്യ​യി​ല്‍​ ​നി​രോ​ധി​ച്ചു​ ​കൊ​ണ്ട് ​ഡി​ജി​റ്റ​ല്‍​ ​പ്ര​ഹ​ര​ത്തി​ന് ​ആ​ദ്യം​തു​ട​ക്കം​ ​കു​റി​ച്ചു.​ ​സ​മൂ​ഹ​മാ​ധ്യ​മ​ ​രം​ഗ​ത്തെ​ ​അ​മേ​രി​ക്ക​ന്‍​ ​ഭീ​മ​ന്മാ​രാ​യ​ ​ഫെ​യ്സ്ബു​ക്ക്,​ ​വാ​ട്സ് ​ആ​പ്പ്,​ ​ട്വി​റ്റ​ര്‍,​ ​യൂ​ട്യൂ​ബ് ​തു​ട​ങ്ങി​യ​വ​ ​സ്വ​ന്തം​ ​രാ​ജ്യ​ത്ത് ​നി​രോ​ധി​ച്ച​ ​ചൈ​ന​ക്ക് ​അ​തേ​ രീതിയിലാണ് ഇന്ത്യ ​ ​തി​രി​ച്ച​ടി​ നൽകിയത്.

നി​രോ​ധി​ക്ക​പ്പെ​ട്ട​ ​ചൈ​നീ​സ് ​ആ​പ്പു​ക​ളി​ല്‍​ ​പ​ല​തും,​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്ത് ​ഏ​റെ​ ​ജ​ന​പ്രീ​തി​യു​ള്ള​ ​ആപ്പുകൾ​ ​ആ​യി​രു​ന്നു.​ ​ഈ​ ​നി​രോ​ധ​നം​ ​വ​ഴി​ ​ചൈ​നയ്​ക്ക് ​ഉ​ണ്ടാ​കു​ന്ന​ ​സാ​മ്ബ​ത്തി​ക​ ​വ്യ​ഥ​ക​ളു​ടെ​ ​വ്യാ​പ്തി​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ സ്വ​ന്തം​ ​ദേ​ശം​ ​ക​ഴി​ഞ്ഞാ​ല്‍,​ ​ലോ​ക​ത്ത് ​ടി​ക് ​ടോ​ക്കി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​മ്പോ​ള​മാ​ണ് ​ഇ​ന്ത്യ.​ഇ​വി​ടെ​ ​ആ​ ​മാ​ധ്യ​മ​ത്തി​ന് 20​കോ​ടി​യി​ല്‍​പ​രം​ ​സ​ജീ​വ​ ​ഉ​പ​ഭോ​ക്താ​ക്ക​ള്‍​ ​ഉ​ണ്ട്.​അ​താ​യ​ത് ​ആ​റ് ​ഇ​ന്ത്യ​ക്കാ​രി​ല്‍​ ​ഒ​രാ​ളെ​ങ്കി​ലും​ ​ടി​ക് ​ടോ​ക്കി​ന്റെ​ ​വ​രി​ക്കാ​ര​നാ​ണ്.​ ചൈനയിലെ ചില മീഡിയയുടെ ക​ണ​ക്ക​നു​സ​രി​ച്ച്‌ ​ചൈ​ന​യ്‌ക്ക് 600​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​വ​രു​മാ​ന​ന​ഷ്ടം​ ​ഉ​ണ്ടാ​ക്കു​ന്ന​ ​പ്ര​വ​ര്‍​ത്തി​യാ​ണ് ​ഈ​ ​നി​രോ​ധ​നം.​

ഷെ​യ​ര്‍​ ​ഇ​റ്റ് ​ ​ആ​പ്പി​ന് 40​ ​കോ​ടി​ ​ഡൗ​ണ്‍​ലോ​ഡ് ​ഉ​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ചൈ​ന​യു​ടെ​ ​ടെ​ക് ​ഭീ​മ​നാ​യ​ ​’​ആ​ലി​ബാ​ബ​”​യു​ടെ​ ​യൂ​സി​ബ്രൗ​സ​റി​ന് ​ഇ​ന്ത്യ​യി​ല്‍,​ ​ഗൂ​ഗി​ള്‍​ ​ക​ഴി​ഞ്ഞാ​ല്‍,​ ​ര​ണ്ടാം​ ​സ്ഥാ​ന​മാ​ണു​ള്ള​ത്.​ മീ​ ​ക​മ്മ്യൂ​ണി​റ്റി​ ​എ​ന്ന​ ​ചൈ​ന​യു​ടെ​ ​ഡി​ജി​റ്റ​ല്‍​ ​ത​ട്ട​ക​ത്തി​ല്‍​ ​ഇ​ന്ത്യ​യി​ലു​ള്ള​ത് 10​കോ​ടി​യി​ല്‍​പ്പ​ര​മു​ള്ള​ ​അം​ഗ​ബ​ല​മാ​യി​രു​ന്നു. ​ഇതെല്ലാമാണ് ഒറ്റയടിക്ക് തകർന്നത്. സ്റ്റാ​ര്‍​ട്ട്പ്പു​ക​ള്‍​ക്ക് ​ഗു​ണ​ക​രം ​ഇ​ത്ത​രം​ ​സാ​മ്ബ​ത്തി​ക​ ​ഉ​പ​രോ​ധ​ങ്ങ​ള്‍​ ​ചൈ​ന​യ്ക്ക് ​ന​ഷ്ടം​ ​വ​രു​ത്തി​വയ്​ക്കു​ന്ന​തി​നോ​ടൊ​പ്പം,​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തെ​ ​സം​രം​ഭ​ങ്ങ​ള്‍​ക്ക്,​ ​പ്ര​ത്യേ​കി​ച്ച്‌ ​സ്റ്റാ​ര്‍​ട്ട്പ്പു​ ​ക​ള്‍​ക്ക് ​ഗു​ണ​ക​ര​മാ​കു​ക​യും​ ​ചെ​യ്യും.​ ​

സ്വർണ്ണക്കടത്ത്, ഫൈസൽ ഫരീദ് നാല് സിനിമകൾക്കായി പണം മുടക്കി, അന്വേഷണം സിനിമ മേഖലയിലേക്കും

ടി​ക്ടോ​ക് ​എ​ന്ന​ ​ചൈ​നീ​സ് ​ആ​പ്പി​ന് ​മ​ത്സ​രാ​ര്‍​ത്ഥി​ ​യാ​യി​ ​പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​സ്വ​ദേ​ശി​ ​ക​മ്പ​നി​യാ​യ​’​ശിം​ഗാ​രി​ ​”​യു​ടെ​ ​ഡൗ​ണ്‍​ലോ​ഡ്,​ ​ടി​ക് ​ടോ​ക്കി​ന്റെ​ ​നി​രോ​ധ​ന​ത്തി​നു​ ​തൊ​ട്ടു​പി​ന്നാ​ലെ,​ ​ഒ​രു​ ​ല​ക്ഷം​ ​എ​ന്ന​ ​പ​ഴ​യ​ ​നി​ല​യി​ല്‍​ ​നി​ന്ന് ​ഒ​രു​കോ​ടി​യി​ലേ​റെ​യു​ള്ള​ ​വ​മ്ബ​ന്‍​ ​സ്കോ​റി​ലേ​ക്ക് ​ക​യ​റി​യി​രി​ക്കു​ന്നു.​ ​ടി​ക് ​ടോ​ക്കി​ന് ​സ​മാ​ന​മാ​യ​ ​മ​റ്റൊ​രു​ ​ആ​പ്പാ​ണ് ​ബാം​ഗ്ലൂ​ര്‍​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​’​മി​ ​ട്രോ​ന്‍​”.​ഈ​ ​അ​നു​ഭ​വ​ങ്ങ​ള്‍​ ​മ​റ്റു​ ​ത​ല​ങ്ങ​ളി​ലും​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​സൂ​ച​ന​ക​ളാ​ണ് ​ഇ​പ്പോ​ള്‍​ ​വ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത് .​

shortlink

Related Articles

Post Your Comments

Related Articles


Back to top button