KeralaLatest NewsNews

സ്വപ്ന കൊച്ചിയിലേക്കുള്ള യാത്രയില്‍ ബിസിനസ്സുകാരന്റെ വീട്ടില്‍ കയറിയെന്ന ആരോപണം : വിഷയത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ പ്രമുഖ ബിസിനസ്സുകാരന്‍ :

ആലപ്പുഴ : സ്വര്‍ണക്കടത്തു വിഷയത്തില്‍ പ്രതികരണവുമായി ബിസിനസ്സുകാരന്‍. . മുഖ്യമന്ത്രി പിണറായി വിജയനുമായുള്ളത് ശ്രേഷ്ഠമായ ബന്ധമാണെന്നും അദ്ദേഹത്തിനു വിഷമമുണ്ടാകുന്നതു കണ്ടിട്ടു തനിക്കു ബുദ്ധിമുട്ടുണ്ടെന്നും സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ പള്ളിത്തോട്ടിലെ ബിസിനസുകാരനായ കിരണ്‍ മാര്‍ഷല്‍.

Read Also : പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച നടന് പ്രതിഫലം സ്വര്‍ണം; കൂടുതല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധം

അരൂര്‍ ഉപതിരഞ്ഞെടുപ്പു സമയത്തു മുഖ്യമന്ത്രി എന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചതു സ്വാഭാവികമാണ്. എന്റേത് ഒരു ഇടതുപക്ഷ കുടുംബമാണ്. എല്ലാവരുമായും ബന്ധമുണ്ട്. എന്റെ റസ്റ്ററന്റ് ഉദ്ഘാടനത്തിനു മന്ത്രിമാര്‍ വന്നതും അങ്ങനെയാണ്. മുഖ്യമന്ത്രിയുമായി 18 വര്‍ഷമായെങ്കിലും ബന്ധമുണ്ട്. അദ്ദേഹത്തോട് എനിക്കൊരു അഭിനിവേശമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന കാര്‍ പിന്നീടു ഞാന്‍ വാങ്ങിയത്. കാര്‍ ഇപ്പോള്‍ എന്റെ പക്കലില്ല. പുതിയതു വാങ്ങിയപ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറില്‍ കൊടുത്തു.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്റെ പേരു പറയാത്തതിനാലാണ്. ഇപ്പോള്‍ പേരെടുത്തു പറഞ്ഞതിനാല്‍ പ്രതികരിക്കുന്നു. പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആലോചിച്ചു നിയമ നടപടിയെടുക്കും. എനിക്ക് ഒരു പരിചയവുമില്ലാത്തവരുമായി ബന്ധപ്പെടുത്തിയാണ് ഓരോന്നു പറയുന്നത്.

എന്‍ഐഎ എന്നെ ചോദ്യം ചെയ്‌തെന്നു വരെ ചിലര്‍ പറഞ്ഞു. ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണാണ്. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഇറങ്ങി നടക്കാനാവില്ലല്ലോ. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ഒരു അടുപ്പവുമില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. പ്രതികള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുണ്ടല്ലോ. അവര്‍ക്കു വിവരങ്ങളെല്ലാം കിട്ടിയിട്ടുണ്ടാവും. പിന്നെയെന്തിന് എന്നെ ഇതില്‍ ബന്ധിപ്പിക്കുന്നു?

ഒളിവില്‍ പോയ സ്വപ്ന കൊച്ചിയിലേക്കുള്ള യാത്രയില്‍ എന്റെ വീട്ടില്‍ കയറിയെന്നും ആ സമയത്ത് ആലപ്പുഴയിലെ ഒരു പൊലീസ് ഓഫിസറുടെ വാഹനം ഇവിടെയെത്തിയെന്നുമുള്ള ആരോപണം കള്ളമാണ്. ഒളിവിലിരുന്നു സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ ഇവിടെയാണു റെക്കോര്‍ഡ് ചെയ്തതെന്ന ആരോപണവും അസംബന്ധമാണ്. അവരുമായി ഒരു പരിചയവുമില്ല. കേസിന്റെ പേരില്‍ ഭരണ, രാഷ്ട്രീയ നേതൃത്വത്തിലുള്ള ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല. കിരണ്‍ ആരാണെന്ന് അവര്‍ക്കെല്ലാം വ്യക്തമായി അറിയാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button