Latest NewsKeralaNews

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയതായി പരാതി

ശാസ്താംകോട്ട: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം കിഴക്കേക്കല്ലട സ്വദേശിയും സ്പീക്കറുടെ ഗണ്‍മാനുമായ ജിനേഷാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. കണ്ടയിന്‍മെന്റ് സോണായ ശാസ്താംകോട്ടയില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഗൺമാന്റെ സുഹൃത്തായ യുവാവിനെ പൊലീസുകാർ പിടികൂടിയിരുന്നു. ഇതാണ് ഗൺമാനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ സ്വയം പരിചയപ്പെടുത്തി പിടികൂടിയയാളെ വിടണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പോലീസുകാർ അറിയിച്ചതോടെ ഇയാൾ അസഭ്യവർഷം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരനായ ഷിബു ശാസ്താംകോട്ട സിഐക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button