KeralaLatest NewsNews

ദുബായില്‍ മലയാളി യുവതി വിദ്യാ ചന്ദ്രന്റെ കൊലപാതകം : ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി

ദുബായ് : ദുബായില്‍ മലയാളി യുവതിയെ ക1ല ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും (25 വര്‍ഷം) അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)നെയാണ് ശിക്ഷിച്ചത്. ഇതുസംബന്ധമായി തങ്ങള്‍ക്ക് വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരന്‍ വിനയന്‍ പറഞ്ഞു.

read also : ‘ശരീരത്തിന്റെ രാഷ്ട്രീയം’ കണ്ടറിയണം രഹ്ന, മുൻ‌കൂർ ജാമ്യഹർജിയിൽ സംഭവിക്കുന്നത് എന്തെന്ന് ?

2019 സെപ്തംബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഓണമാഘോഷിക്കാന്‍ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു

16 വര്‍ഷം മുന്‍പ്  വിവാഹിതരായ   ഇരുവരും തമ്മില്‍ ആദ്യകാലം മുതലേ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. മക്കളോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുന്‍പായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.

ഭര്‍ത്താവിന്റെ പിന്തുണയില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടിലെ ബാങ്കില്‍ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായില്‍ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടില്‍ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്‌കൂള്‍ സംബന്ധമായ കാര്യങ്ങള്‍ക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുന്‍പാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവര്‍ ജോലി ചെയ്യുന്ന ഓഫീസിലെത്തിയിരുന്നു.

വിദ്യ ജോലി ചെയ്തിരുന്ന കമ്പനി ഉടമയായ തമിഴ്‌നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button