KeralaCinemaNewsEntertainment

കല്യാണിയുടേ മൈ ട്രീ ചലഞ്ജ് ഏറ്റെടുത്ത് നസ്രിയ,പിന്തുണ നൽകി മാറ്റ് താരങ്ങളും

സിനിമാ താരങ്ങളുടെ പലതരത്തിലുള്ള ചലഞ്ചുകള്‍ ആരാധകര്‍ കണ്ട് കഴിഞ്ഞു. നടന്മാരുടെ നേതൃത്വത്തില്‍ നേരത്തെ ഫിറ്റ്‌നെസ് ചലഞ്ച് വ്യാപകമായി നടന്നിരുന്നു ടൊവിനോ തോമസും അബു സലീം തുടങ്ങിയ താരങ്ങളെല്ലാം ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരെല്ലാം ചേര്‍ന്ന് മറ്റൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

നടി നസ്രിയ നസീമാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ തനിക്ക് ലഭിച്ച വെല്ലുവിളി പൂര്‍ത്തിയാക്കിയ കാര്യം പറഞ്ഞ് എത്തിയത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചായിരുന്നു നസ്രി ഏറ്റെടുത്തത്. രസകരമായ കാര്യം പ്രിയദര്‍ശന്‍-ലിസി ദമ്ബതികളുടെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനായിരുന്നു നസ്രിയയെ വെല്ലുവിളിച്ചത്. ഒരു കവറില്‍ ചെടി നട്ട് അതിന് വെള്ളമൊഴിച്ച്‌ പരിപാലിക്കുന്ന ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

നസ്രിയയ്‌ക്കൊപ്പം പെറ്റ് ഡോഗ് ഓറിയോയും ഈ ചലഞ്ചിന്റെ ഭാഗമായി എത്തിയത് ചിത്രങ്ങളില്‍ കാണാം. നസ്രിയ ചലഞ്ച് പൂര്‍ത്തിയാക്കിയത് കല്യാണി പ്രിയദര്‍ശനും പങ്കുവെച്ചിരുന്നു. തനിക്ക് ചലഞ്ച് ഏല്‍പ്പിച്ച കല്യാണിയ്ക്ക് നന്ദി പറഞ്ഞതിനൊപ്പം മലയാളത്തിലെ മറ്റ് ചില നടിമാരെ കൂടി നസ്രിയ നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

എന്നെ ഈ ചലഞ്ചിലേക്ക് നോമിനേറ്റ് ചെയ്ത കല്യാണി പ്രിയദര്‍ശനോട് നന്ദി പറയുകയാണ്. ഇനി എന്റെ അമ്മിണി (പാര്‍വതി) യെയും ക്യൂട്ട് അന്ന ബെന്നിനെയും ഞാന്‍ ചലഞ്ച് ചെയ്യുകയാണെന്നും നസ്രിയ സൂചിപ്പിച്ചു. അതേ സമയം നസ്രിയയുടെ ചലഞ്ചിന് സപ്പോര്‍ട്ട് കൊടുത്ത് അന്ന ബെന്നും രംഗത്ത് വന്നിരുന്നു. എന്നാല്‍ ചെടി നടുന്ന ചിത്രങ്ങളൊന്നും നടി പങ്കുവെച്ചില്ല. ഇതൊരു തമാശയായി പോവുകയാണെന്നും അന്ന സൂചിപ്പിച്ചിരുന്നു.

സിനിമാ താരങ്ങളുടെ പലതരത്തിലുള്ള ചലഞ്ചുകള്‍ ആരാധകര്‍ കണ്ട് കഴിഞ്ഞു. നടന്മാരുടെ നേതൃത്വത്തില്‍ നേരത്തെ ഫിറ്റ്‌നെസ് ചലഞ്ച് വ്യാപകമായി നടന്നിരുന്നു ടൊവിനോ തോമസും അബു സലീം തുടങ്ങിയ താരങ്ങളെല്ലാം ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരെല്ലാം ചേര്‍ന്ന് മറ്റൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

നടി നസ്രിയ നസീമാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ തനിക്ക് ലഭിച്ച വെല്ലുവിളി പൂര്‍ത്തിയാക്കിയ കാര്യം പറഞ്ഞ് എത്തിയത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചായിരുന്നു നസ്രിയ ഏറ്റെടുത്തത്. രസകരമായ കാര്യം പ്രിയദര്‍ശന്‍-ലിസി ദമ്ബതികളുടെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനായിരുന്നു നസ്രിയയെ വെല്ലുവിളിച്ചത്. ഒരു കവറില്‍ ചെടി നട്ട് അതിന് വെള്ളമൊഴിച്ച്‌ പരിപാലിക്കുന്ന ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

നസ്രിയയ്‌ക്കൊപ്പം പെറ്റ് ഡോഗ് ഓറിയോയും ഈ ചലഞ്ചിന്റെ ഭാഗമായി എത്തിയത് ചിത്രങ്ങളില്‍ കാണാം. നസ്രിയ ചലഞ്ച് പൂര്‍ത്തിയാക്കിയത് കല്യാണി പ്രിയദര്‍ശനും പങ്കുവെച്ചിരുന്നു. തനിക്ക് ചലഞ്ച് ഏല്‍പ്പിച്ച കല്യാണിയ്ക്ക് നന്ദി പറഞ്ഞതിനൊപ്പം മലയാളത്തിലെ മറ്റ് ചില നടിമാരെ കൂടി നസ്രിയ നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

എന്നെ ഈ ചലഞ്ചിലേക്ക് നോമിനേറ്റ് ചെയ്ത കല്യാണി പ്രിയദര്‍ശനോട് നന്ദി പറയുകയാണ്. ഇനി എന്റെ അമ്മിണി (പാര്‍വതി) യെയും ക്യൂട്ട് അന്ന ബെന്നിനെയും ഞാന്‍ ചലഞ്ച് ചെയ്യുകയാണെന്നും നസ്രിയ സൂചിപ്പിച്ചു. അതേ സമയം നസ്രിയയുടെ ചലഞ്ചിന് സപ്പോര്‍ട്ട് കൊടുത്ത് അന്ന ബെന്നും രംഗത്ത് വന്നിരുന്നു. എന്നാല്‍ ചെടി നടുന്ന ചിത്രങ്ങളൊന്നും നടി പങ്കുവെച്ചില്ല. ഇതൊരു തമാശയായി പോവുകയാണെന്നും അന്ന സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button