CinemaLatest NewsNewsBollywoodEntertainment

രണ്ട് മാസത്തിനിടയിൽ തന്റെ മൂന്നാമത്തെ സിനിമയുമായി-റാം ഗോപാൽ വർമ്മ

ലോക്ഡൗൺ മൂലം സിനിമാ ചിത്രീകരണം പ്രതിസന്ധിയിലാണെങ്കിലും രാം ഗോപാൽ വർമ തിരക്കിലാണ്. ഈ രണ്ട് മാസത്തിനിടയില്‍ തന്റെ മൂന്നാമത്തെ സിനിമയുമായി താരമെത്തുന്നു. പവർസ്റ്റാർ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ എത്തി. സൂപ്പർതാരം പവൻകല്യാണിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ പ്രമേയം.

ഫസ്റ്റ് ലുക്ക് മുതലേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയും പിന്നാലെ വിവാദവും സൃഷ്ടിച്ചിരുന്നു. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിനെ പരിഹസിക്കാനാണ് പുതിയ ചിത്രത്തിലൂടെ രാമു ശ്രമിക്കുന്നതെന്നാണ് .താരത്തിന്‍റെ ആരാധകരുടെ വിശ്വാസം. രാം ഗോപാല്‍ വര്‍മ്മ ഈ ആരോപണത്തെ തള്ളിക്കളയുമ്പോഴും പവന്‍ കല്യാണ്‍ ആരാധകര്‍ അങ്ങനെയാണ് കരുതുന്നത്. മാത്രമല്ല പവൻ കല്യാണിന്റെ രൂപസാദൃശ്യമുള്ള നായകന്റെ മോശം അഭിനയവും ഇതിനൊരു കാരണമായി ഇവർ കാണുന്നു. പണം കൊടുത്തുന്ന കാണുന്ന രീതിയിലായിരുന്നു സിനിമയുടെ ട്രെയിലർ ആദ്യം പ്രഖ്യാപിച്ചത്.

വിഡിയോയുടെ ഒരു കാഴ്‍ചയ്ക്ക് പ്രേക്ഷകന്‍ 25 രൂപ നൽകുക. എന്നാൽ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയതോടെ ആ പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. ഓൺലൈന്‍ വഴി റിലീസിനെത്തുന്ന സിനിമയുടെ ടിക്കറ്റ് റേറ്റ് 250 രൂപയാണ്. അഡ്വാൻസ് ആയി ടിക്കറ്റ് ബുക്ക് ചെയ്താൽ 150 രൂപയും. ആര്‍ജിവി വേള്‍ഡ് തീയറ്റര്‍ എന്ന സ്വന്തം ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ്മ ഇപ്പോള്‍ സ്വന്തം സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അഡൾട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ അഭിനയിച്ച ക്ലൈമാക്സ് എന്ന ചിത്രത്തിന് 100 രൂപയായിരുന്നു ഈടാക്കിയതെങ്കില്‍ പിന്നാലെ എത്തിയ ‘നേക്ക്ഡി’ന് 200 രൂപയും ഈടാക്കി. ലോക്ഡൗണ്‍ കാലത്ത് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും അരക്ഷിതാവസ്ഥ നേരിടുമ്പോള്‍ സിനിമകള്‍ ചെയ്‍ത് അവ സ്വന്തം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്‍തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ വെറും നാലാംകിട സിനിമകളാണ് അദ്ദേഹം റിലീസിനെത്തിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. ഒരു മാസത്തിനിടെ എട്ടു സിനിമകളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതില്‍ രണ്ടെണ്ണം പ്രദര്‍ശനത്തിന് എത്തുകയും ചെയ്തു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button