CinemaLatest NewsNewsIndiaBollywoodEntertainment

‘ഇതെന്ത് തേങ്ങയാണ് നടക്കുന്നത്? ലോജിക്കില്ലാത്ത പടം’: വാ പൊളിച്ചിരുന്നാണ് കെ.ജി.എഫ് കണ്ടതെന്ന് രാം ഗോപാൽ വർമ്മ

പ്രശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് അഭിനയിച്ച കെ.ജി.എഫ്: ചാപ്റ്റർ 2 ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ്. ആയിരം കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ തെന്നിന്ത്യൻ സിനിമകളുടെ ആധിപത്യം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിന്റെ വിജയം. എന്നാൽ, ഹിന്ദി ചലച്ചിത്രമേഖലയിലെ പലർക്കും ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ പറയുന്നു. കെജിഎഫ്: ചാപ്റ്റർ 2 പോലെയുള്ള ലോജിക്കില്ലാത്ത ചിത്രം എല്ലാ റെക്കോർഡുകളും തകർത്തതിലെ ഞെട്ടലും അദ്ദേഹം പങ്കുവെച്ചു.

ബോളിവുഡിലെ ആർക്കും കെ.ജി.എഫ് ഇഷ്ടമായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി വ്യവസായം കെ.ജി.എഫിന്റെ വൻ വിജയത്തിന് ശേഷം എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെന്നും വർമ്മ പറഞ്ഞു. അഞ്ച് പ്രാവശ്യം ചിത്രം കാണാൻ ശ്രമിച്ചെങ്കിലും പൂർത്തിയായില്ലെന്ന് ബോളിവുഡിലെ വലിയ ഒരു സംവിധായകൻ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ലോജിക്കും ഇല്ലാത്ത കെ.ജി.എഫ് പോലെ ഒരു സിനിമ ബോളിവുഡിലെ സർവ്വ റെക്കോർഡും തകർത്തത് എങ്ങനെ ആണെന്ന് ഓർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിന് മേൽ സഞ്ചരിക്കുന്ന പ്രേതമാണ് കെ.ജി.എഫ് എന്ന് രാം ഗോപാൽ വർമ്മ ആശങ്കയോടെ പറയുന്നു. ഇതെന്ത് തേങ്ങയാണ് നടക്കുന്നത് എന്നോർത്ത് വാ പൊളിച്ചിരുന്നാണ് താൻ ആ സിനിമ കണ്ടതെന്ന് വർമ്മ ആശ്ചര്യത്തോടെ വ്യക്തമാക്കുന്നു.

കെ.ജി.എഫ് 2 എക്കാലത്തെയും വലിയ കന്നഡ ചിത്രം മാത്രമല്ല, 2022 ലെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ കൂടിയാണ്. ഏപ്രിൽ 14 ന് ചിത്രം നിറഞ്ഞ സദസ്സുകളിൽ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്തു. ചിത്രം ലോകമെമ്പാടുമായി 1100 കോടിയിലധികം നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button