COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിയ്ക്കുമ്പോഴും മദ്യശാലകളില്‍ വന്‍തിരക്ക് : കുടിയന്‍മാര്‍ക്ക് കോവിഡൊന്നും ബാധകമല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിയ്ക്കുമ്പോഴും മദ്യശാലകളില്‍ വന്‍തിരക്ക് . കേരളത്തിലെ വിവിധ ജില്ലകളിലെ മദ്യശാലകള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പോലും പാലിയ്ക്കാതെയാണ് മദ്യം വാങ്ങാനെത്തുവര്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം, ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ തിരക്ക് വധിക്കുന്നത് നിയന്ത്രിക്കാന്‍ കാഴിയാത്തതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാകുകയാണ്. ദിവസവും സാമൂഹിക അകലം പാലിക്കാതെ നൂറുകണിക്കിന് പേരാണ് ബീവറേജസിന് മുന്നില്‍ നില്‍ക്കുന്നത്.

Read Also : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : ഇന്ന് മാത്രം മരണം അഞ്ച്

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇവിടെ മദ്യം വാങ്ങാനെത്തുന്നുണ്ട്. ഇത് പ്രദേശവാസികളില്‍ ഏറെ ആശങ്കക്കിടയാക്കുന്നു. സമീപ പ്രദേശങ്ങളിലെ ബീവറേജസ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേറെയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് ബാലരാമപുരത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിച്ചത്.

നിയന്ത്രണം പാളുന്ന തരത്തിലാണ് തിരക്ക് അനുദിനം വര്‍ധിക്കുന്നത്. ബാലരാമപുരത്തെ മദ്യഷാപ്പില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അവര്‍ പോകുന്നതോടെ വീണ്ടും തിരക്ക് വര്‍ധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button