Latest NewsKeralaNews

മുഖ്യമന്ത്രി രാജിവെക്കുക : ആലപ്പുഴയിൽ നിന്ന് 1 ലക്ഷം പോസ്റ്റ് കാർഡുകൾ അയയ്ക്കും

ആലപ്പുഴ • സ്വർണ്ണക്കടത്ത് കേസിൽ ധർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് 10 ലക്ഷം പോസ്റ്റ്കാർഡുകൾ മുഖ്യമന്ത്രിക്ക് അയയ്ക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കും ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ കെ. സോമൻ ഉദ്ഘാടനം ചെയ്യും 25 ന് നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങൾ നടക്കും തുടർന്ന് പഞ്ചായത്ത് വാർഡ് തലം വരെ ജൂലായ് 30 വരെ മുഖ്യമന്ത്രിക്ക് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ് കാർഡുകൾ അയയ്ക്കും ജില്ലയിൽ 1 ലക്ഷം പോസ്റ്റ്കാർഡുകൾ അയയ്ക്കുമെന്നും ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button