Latest NewsKeralaNews

സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്കെതിരെ മന്ത്രി എകെ ബാലൻ. ഉമ്മൻചാണ്ടിയുടെ കാലത്തെ സിസിടിവി അല്ല ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉള്ളത്. സിസിടിവിയിൽ എല്ലാം കൃത്യമായി ഉണ്ട്, സെക്രട്ടേറിയറ്റിലേക്ക് എന്നല്ല മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അന്വേഷണം എത്തിയാലും ഒന്നും പേടിക്കാനില്ലെന്നും എകെ ബാലൻ പറഞ്ഞു. അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രിയെ ഭയപ്പെടുത്താൻ ശ്രമിക്കണ്ട. മടിയിൽ കനമില്ലാത്തത് കൊണ്ട് പേടിയില്ലെന്നും എകെ ബാലൻ വ്യക്തമാക്കി.

കേരള നിയമസഭയിൽ 60 ന് മുകളിൽ പ്രായമുള്ള 72 പേരാണ് ഉള്ളത്. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് രോഗം പടരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തോട് കൂടി സംസാരിച്ച ശേഷമാണ് നിയമസഭാ സമ്മേളനം മാറ്റിയത്. പിന്നീടത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചത് ശരിയായില്ലെന്നും എകെ ബാലൻ പറഞ്ഞു.

പ്രതിപക്ഷത്തെ പേടിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിയത് എന്നൊക്കെ പറയുന്നത് കടുംകൈ ആണ്. അവിശ്വാസം നേരിടാനുള്ള ആയുധമെല്ലാം സർക്കാരിന്റെ കയ്യിലും ഉണ്ട് മന്ത്രി എകെ ബാലൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button