CinemaLatest NewsNewsKollywood

ലോക്ക്ഡൗണില്‍ നടന്‍ രജനീകാന്തിന്റെ യാത്ര വിവാദത്തില്‍

രജനീകാന്ത് എടുത്ത പാസ് വിവരങ്ങൾ ഇന്നലെ പുറത്തു വന്നു

ചെന്നൈ: ലോക്ക്ഡൗണില്‍ നടന്‍ രജനീകാന്തിന്റെ യാത്ര വിവാദത്തില്‍. കേളംബക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. പാസില്ലാതെ യാത്ര ചെയ്തു എന്നാണ് രജനീകാന്തിനെതിരേ വിമര്‍ശനമുയര്‍ന്നത്.

ഒട്ടേറെപേര്‍ സ്വദേശങ്ങളിലേക്ക് എത്താനാകാതെ കഷ്ടപ്പെടുമ്ബോഴാണ് ഇത്തരത്തില്‍ ഒരു യാത്രയെന്ന് വിമര്‍ശനമുയര്‍ന്നു. ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്ന ചോദ്യമുയര്‍ന്നതോടെ രജനീകാന്ത് എടുത്ത പാസ് ഇന്നലെ പുറത്തു വന്നു. അതോടെയാണ് തീയതിയിലെ മാറ്റത്തെക്കുറിച്ച്‌ ചോദ്യമുയര്‍ന്നത്.

മെഡിക്കല്‍ എമര്‍ജന്‍സി എന്ന നിലയിലാണു പാസ് അനുവദിച്ചിരിക്കുന്നത്. 21നാണു രജനീകാന്ത് കേളംബക്കത്തേക്കു പോയത്. പാസിലെ തീയതിയാകട്ടെ 23 ആണ്. ചെങ്കല്‍പെട്ട് ജില്ലയിലെ കേളമ്ബാക്കത്തുള്ള ഫാം ഹൗസിലേക്കു കുടുംബത്തോടൊപ്പമാണു താരം കാറില്‍ യാത്ര ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button