CinemaLatest NewsNews

ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിൽ നായകനാകാനുള്ള രജനികാന്തിന്റെ ആഗ്രഹം സഫലമാകാതെ പോയി അതിന്റെ കാരണം ഇതാണ്

മദ്രാസ് സഫയർ തിയേറ്ററിൽ ന്യൂഡൽഹി 100 ദിവസത്തിലേറെയാണ് കളിച്ചത്

സ്റ്റൈൽ മന്നൻ രജനികാന്ത് മലയാളത്തിന്റെ മെഗാതാരങ്ങളുമായി എന്നും സൗഹൃദം പുലർത്തുന്ന സൂപ്പർതാരമാണ്. മമ്മൂട്ടിക്കൊപ്പം ദളപതിയിൽ അഭിനയിച്ച അദ്ദേഹം മോഹൻലാലിന്റെ ഒട്ടേറെ സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് അതിൽ നായകനായിട്ടുണ്ട്. മമ്മൂട്ടിയുടെ ‘ന്യൂഡൽഹി’ മെഗാഹിറ്റായി മാറിയ കാലം.മദ്രാസ് സഫയർ തിയേറ്ററിൽ ന്യൂഡൽഹി 100 ദിവസത്തിലേറെയാണ് കളിച്ചത്. ആ സമയത്താണ് മദ്രാസിലെ വുഡ്ലാൻഡ് ഹോട്ടലിൽ താമസിച്ച് ഹിന്ദി ന്യൂഡൽഹിയുടെ എഴുത്ത് ജോലികളുമായി ഇരിക്കുമ്പോൾ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ രജനികാന്ത് വിളിക്കുന്നത്.

ഞാനൊന്ന് മുറിയിലേക്ക് വരട്ടേ? എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് എന്ന് രജനികാന്ത് ചോദിച്ചു. രജനിക്ക് ചോദിക്കാനുണ്ടായിരുന്നത് ന്യൂഡൽഹിയുടെ ഹിന്ദി റീമേക്ക് റൈറ്റ് തനിക്ക് തരണം എന്നായിരുന്നു. ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, ഹിന്ദി റീമേക്കുകളുടെ റൈറ്റ് തെലുങ്ക് നിർമ്മാതാവായ കൃഷ്ണ റെഡ്ഡി വാങ്ങിയിരുന്നു.ഹിന്ദി റൈറ്റ് നേരത്തേ വിറ്റുപോയെന്ന് അറിയിച്ചെങ്കിലും അവരോട് ഒന്ന് സംസാരിച്ചുനോക്കാൻ രജനി ഡെന്നീസിനെ തന്നെ ചുമതലപ്പെടുത്തി. ഹിന്ദിയിൽ ഒരു ബ്രേക്ക് കിട്ടാൻ ന്യൂഡൽഹി ഉപയോഗപ്പെടുത്താമെന്ന് രജനി ആഗ്രഹിച്ചിരുന്നു. എന്നാൽ ഹിന്ദി റൈറ്റ് വാങ്ങിയവർ ജിതേന്ദ്രയെ നായകനാക്കി അത് ചെയ്യാനിരിക്കുകയാണെന്നും അതിനാൽ റൈറ്റ് മറിച്ചുനൽകാൻ കഴിയില്ലെന്നും അറിയിച്ചു.

രജനികാന്തിനാണെങ്കിൽ അതിൻറെ തമിഴ് റൈറ്റ് ആവശ്യവുമില്ല. കാരണം തമിഴിൽ പരാജയപ്പെടുന്ന നായകനാകാൻ അദ്ദേഹത്തിന് കഴിയുകയില്ലല്ലോ. അങ്ങനെ ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിൽ നായകനാകാനുള്ള രജനികാന്തിന്റെ ആഗ്രഹം സഫലമാകാതെ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button