Latest NewsKeralaIndia

എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ വിട്ടയച്ചത് എൻഐഎ നോട്ടീസ് നൽകിയ ശേഷം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ വിട്ടയച്ചത്.ശിവശങ്കറിനെ ഇന്നലെ എന്‍.ഐ.എ അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.പേരൂര്‍ക്കടയില്‍ എന്‍.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ളബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.55 നാണ് അവസാനിച്ചത്. ഇതിനിടെ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ പിയ്‌ച്ചെടുത്തതായാണ് സൂചന, സിസിടിവി ഇടിമിന്നലിൽ കേടു വന്നെന്ന ന്യായം ഹൌസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി വെറുതെ പറഞ്ഞതാണെന്നും തെളിഞ്ഞിരുന്നു. അതേസമയം, സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് ദേശീയ അന്വേഷണ ഏജന്‍സി വ്യാപിപ്പിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഉമിനീരില്‍ നിന്നും ശബ്ദത്തില്‍ നിന്നും കോവിഡ് 30 മിനിറ്റ് കൊണ്ട് തിരിച്ചറിയാം, ഇസ്രായേലി ശാസ്ത്രജ്ഞരുടെ ടീം ഇന്ത്യയിലേക്ക്

കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, തെളിവുകള്‍ തേടി എന്‍.ഐ.എ സംഘം കഴിഞ്ഞദിവസം എത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button