COVID 19KeralaLatest NewsNews

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ല ; പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍ ബോര്‍ഡ് ; ആശങ്കയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോളും ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ലാത്തതിനാലും നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടാവുകയും ചെയ്തതോടെ പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് മെഡിക്കല്‍ ബോര്‍ഡ്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളേയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.

രോഗം സ്ഥിരീകരിച്ചെത്തുന്നവരില്‍ 45 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവരും 30 ശതമാനം പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രവും ഉള്ളവരാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കോവിഡ് ചികിത്സ നല്‍കുന്നത് 29 സര്‍ക്കാര്‍ ആശുപത്രികളിലാണ്. രോഗികളുടെ എണ്ണം കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രികളിലുള്‍പ്പെടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത അവസ്ഥയായി. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലയിടത്തും സൗകര്യങ്ങളുടെ കുറവുണ്ട്. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരുമില്ല. ഇത് കണക്കിലെടുത്താണ് ലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിച്ചാല്‍ മതിയെന്ന നിര്‍ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയത്. വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോലും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഹൈപ്പോക്‌സിയ, വൈറല്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ഇവരെ പരിശോധന നടത്തണം. പലയിടങ്ങളിലായി വീടുകളില്‍ കഴിയുന്നവരെ എല്ലാം നേരില്‍ കണ്ട് പരിശോധിക്കുക പ്രായോഗികമല്ല. ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കേണ്ടി വരും. ഇത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button