KeralaLatest NewsNews

വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയുമാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ ജസീന മന്‍സിലില്‍ ഹമീദ് ഖാന്റെ മകന്‍ കയില്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന്‍ (19), കൂട്ടാളി ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

Read Also : 12 വയസുകാരിയെ നാല് വർഷം ലൈഗിംകമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

വാട്‌സാപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളില്‍ പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കൂടുതല്‍ പ്രതികളുണ്ടോ എന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

പിടിയിലായ സുഹൈല്‍ ഖാനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പൊലീസ് സ്റ്റേഷനില്‍ രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button