COVID 19KeralaLatest NewsNews

തൃശൂര്‍ ജില്ലയില്‍ സമൂഹവ്യാപനം : കൂടുതല്‍ കണ്ടെയ്മെന്റ് സോണുകള്‍ നിലവില്‍ വന്നു

തൃശൂര്‍: ജില്ലയില്‍ താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി 21 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി. മറ്റത്തൂര്‍-ആറ്, ഏഴ്, 14, 15 വാര്‍ഡുകള്‍, പോര്‍ക്കുളം-പത്താം വാര്‍ഡ്, വലപ്പാട്-13ാം വാര്‍ഡ്, എടത്തിരുത്തി-ഒമ്ബതാം വാര്‍ഡ്, കയ്പമംഗലം-12ാം വാര്‍ഡ്, മാള-ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15, 17, 20 വാര്‍ഡുകള്‍, എറിയാട്-നാലാം വാര്‍ഡ്, കടപ്പുറം-ആറ്, ഏഴ്, 10 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.

Read Also : കൊവിഡ് വ്യാപനം: കാസർഗോഡ് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

അതേസമയം തൃശൂര്‍ കോര്‍പറേഷനിലെ 49ാം ഡിവിഷന്‍ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറുഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്കുഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. കുന്നംകുളം നഗരസഭയിലെ 10, 15, 20 ഡിവിഷനുകള്‍ മുഴുവനായും 11ാം ഡിവിഷനിലെ പട്ടാമ്ബി റോഡ് ഭാഗവും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button