Latest NewsNews

അച്ഛന് കോവിഡ്, തനിക്കും മാനേജര്‍ക്കും രോഗലക്ഷണങ്ങള്‍ ; ഒടുവില്‍ ആ മരുന്ന് കഴിച്ചു, ഒരാഴ്ചകൊണ്ട് തങ്ങള്‍ അപകടനില തരണം ചെയ്തു ; നടന്‍ വിശാല്‍

തന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി തമിഴ് സൂപ്പര്‍ താരം വിശാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. അച്ഛനെ പരിചരിക്കാന്‍ നിന്നതോടെ തനിക്കും രോഗലക്ഷണങ്ങളുണ്ടായെന്നും, ഒപ്പം നിന്ന മാനേജര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും തുടര്‍ന്ന് ആയൂര്‍വേദ മരുന്നുകള്‍ കഴിച്ചപ്പോള്‍, ഒരാഴ്ച കൊണ്ട് അപകടനില തരണം ചെയ്‌തെന്നുമാണ് അദ്ദേഹം കുറിപ്പിലൂടെ പറയുന്നത്.

‘അതെ സത്യമാണ്, എന്റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ ലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. കൂടാതെ എന്റെ മാനേജരിലും ഇതേ ലക്ഷണങ്ങള്‍ ഉണ്ടായി. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. ‘വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ കോവിഡ് മാറും എന്ന തരത്തിലുള്ള തെറ്റായ പ്രചരണം നടത്തരുതെന്നും കോവിഡ് തന്നെയായിരുന്നു അസുഖം എന്നുമുള്ള നിരവധി കമന്റുകളും പോസ്റ്റിന് കീഴെ വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button