Latest NewsNewsInternational

ഇന്ത്യയ്ക്കും പാശ്ചാത്യ എതിരാളികള്‍ക്കുമെതിരെ പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനും ചൈനയും തമ്മില്‍ രഹസ്യ കരാര്‍ : പാകിസ്ഥാന്‍ ഇനി മുതല്‍ ചൈനയുടെ അത്യന്തം അപകടകാരികളായ ജൈവായുധ പരീക്ഷണശാല

ബെയ്ജിങ് : ഇന്ത്യയ്ക്കും പാശ്ചാത്യ എതിരാളികള്‍ക്കുമെതിരെ പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനും ചൈനയും തമ്മില്‍ രഹസ്യ കരാര്‍ : പാകിസ്ഥാന്‍ ഇനി മുതല്‍ ചൈനയുടെ അത്യന്തം അപകടകാരികളായ ജൈവായുധ പരീക്ഷണശാല . ഈ പരീക്ഷണശാല ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. ജൈവായുധം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അത്യന്തം അപകടകാരിയായ ആന്ത്രാക്‌സ് ജൈവായുധം ഉള്‍പ്പെടെയുള്ളവയില്‍ ഗവേഷണ പദ്ധതികളും ഇതിനോട് അനുബന്ധിച്ച് നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ വാര്‍ത്താ വെബ്‌സൈറ്റായ ക്ലാസോണിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

Read Also :  ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായിരിയ്ക്കുന്നതിനിടെ ചൈനീസ് കമ്പനികളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ശതകോടികളുടെ നിക്ഷേപം

ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് എന്നാണ് ചൈന സ്വയം വിശേഷിപ്പിക്കുന്നത്. കോവിഡ്-19 മഹാമാരിക്കു കാരണമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും ചൈനയില്‍നിന്നാണ്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം യുഎസ് ഉയര്‍ത്തിയിരുന്നു. ഇതേ ലാബില്‍ത്തന്നെ പാക്ക് കരാറിന്റെ ഭാഗമായുള്ള ജൈവായുധ ഗവേഷണവും നടക്കുമെന്നാണ് ക്ലാസോണിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button