Latest NewsNewsInternational

താലിബാന്‍ തീവ്രവാദികളെ പിന്തുണച്ച് പാകിസ്താനും ചൈനയും രംഗത്ത് വന്നതോടെ ഉറ്റുനോക്കി ഇന്ത്യ

കാബൂള്‍:  അഫ്ഗാനില്‍ നിന്ന് അമേരിക്ക രാജ്യം വിടുന്നതിന് മുമ്പ് തന്നെ താലിബാന്‍ ദിവസങ്ങള്‍ക്കകം അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തു. അമേരിക്കയെ പിന്തുണച്ചിരുന്ന പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. ഇതിനിടെ താലിബാന്‍ തീവ്രവാദികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ചൈനയുടെ പ്രഖ്യാപനം ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ താലിബാന് ഐക്യദാര്‍ഢ്യവുമായി പാകിസ്താനും രംഗത്ത് എത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യാ വിരുദ്ധ ശക്തികള്‍ അഫ്ഗാന്‍ മേഖലയില്‍ ഒന്നിക്കുമ്പോള്‍ പുതുവഴി തേടുകയാണ് ഇന്ത്യ.

Read Also :1972ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്, ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: ഒമർ ലുലു

ചൈനയുമായും പാകിസ്താനുമായും റഷ്യയുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു താലിബാന്‍. ഒരു ഭാഗത്ത് സൈനികമായി അമേരിക്കയെ നേരിടുമ്പോള്‍ തന്നെ അവരുടെ പ്രതിനിധികള്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അമേരിക്കയെ ചെറുക്കാന്‍ താലിബാന് ആയുധങ്ങള്‍ നല്‍കിയത് ഈ രാജ്യങ്ങളാണോ എന്ന് സംശയമുണ്ട്.

അടുത്തിടെ താലിബാന്‍ നേതാക്കള്‍ റഷ്യയിലും ചൈനയിലുമെത്തി ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ വേളയില്‍ തന്നെയാണ് താലിബാന്‍ നേതാക്കള്‍ ഖത്തറില്‍ ലോക രാജ്യങ്ങളുമായി സമാധാന ചര്‍ച്ച തുടര്‍ന്നതും. അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടുന്നതിന് മുമ്പ് തന്നെ താലിബാന്‍ ഭരണം പിടിക്കുമ്പോള്‍ മേഖലയിലെ സംഭവങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.

അമേരിക്ക അഫ്ഗാന്‍ വിടുമ്പോള്‍ താലിബാനെ ആദ്യം അംഗീകരിച്ചത് ചൈനയാണ് എന്നതും എടുത്തുപറയേണ്ടതാണ്. തൊട്ടുപിന്നാലെ പാകിസ്താനും. എന്നാല്‍ താലിബാന്‍ പൂര്‍ണമായും ഇന്ത്യയ്ക്കെതിരെ തിരിയില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന താലിബാന്‍ നേതാവിന്റെ പ്രസ്താവന ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. അയല്‍രാജ്യങ്ങളിലെ ഒരു വിഷയത്തിലും താലിബാന്‍ ഇടപെടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനികമായി അഫ്ഗാനിലേക്ക് വന്നാല്‍ തിരിച്ചടിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസരത്തിലാണ് സഹായിക്കാനെന്ന പേരില്‍ ചൈന അടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button