Latest NewsNewsIndia

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം : കൊറോണ വൈറസ് വാഹകരാകാനും ആഹ്വാനം : ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം, കൊറോണ വൈറസ് വാഹകരാകാനും ആഹ്വാനം. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ വൈറസ് വാഹകരായി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ ഇടയില്‍ രോഗം പടര്‍ത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലേഖനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവിശ്വാസികള്‍ക്ക് നേരെയുളള ആയുധമായി കോവിഡിനെ ഉപയോഗിക്കാനും അനുയായികളോട് ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഹിന്ദിന്റെ ലോക്ക്ഡൗണ്‍ സ്പെഷ്യല്‍ പതിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : കേരളവും കര്‍ണാടകവും ഭീകരരുടെ പിടിയില്‍ : ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട് : തമ്പടിച്ചിരിക്കുന്നത് ഐഎസ് അല്‍ -ക്വയ്ദ ഭീകരര്‍

ഇന്ത്യ-വിരുദ്ധ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന സമയത്താണ് ഇസ്ലാമിക സ്റ്റേറ്റ് ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറക്കിയത്. 17 പേജുകളുളള ലോക്ക്ഡൗണ്‍ സ്പെഷ്യല്‍ പതിപ്പില്‍ അവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഡല്‍ഹി കലാപത്തിന്റെയും നിസാമുദ്ദീന്‍ മര്‍ക്കസ് പരിപാടിയില്‍ പങ്കെടുത്തവരുടെയും ചിത്രങ്ങളാണ് മുഖചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. അവിശ്വാസികളെ എങ്ങനെയെല്ലാം ഇല്ലായ്മ ചെയ്യാം എന്നതിനെ കുറിച്ചാണ് മാഗസിന്‍ വിശദീകരിക്കുന്നത്. അവിശ്വാസികളെ കൊല്ലാന്‍ കഴിയുന്ന ഒരു സാധ്യതയും നഷ്ടപ്പെടുത്തരുത്. ചങ്ങല, കയര്‍, വയര്‍ തുടങ്ങി കൊല്ലാന്‍ സഹായിക്കുന്ന എല്ലാ സാധനസാമഗ്രികളും കൈയില്‍ കരുതണം. ഗ്ലാസ് ഉപയോഗിച്ച് പോലും എളുപ്പത്തില്‍ കൊല്ലാമെന്നും പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button