COVID 19Latest NewsNewsInternational

കോവിഡ് -19: കുവൈത്തില്‍ 606 കേസുകള്‍ കൂടി രേഖപ്പെടുത്തി, 5 പേര്‍ മരിച്ചു ; രാജ്യത്ത് കൂടുതല്‍ ഇളവുകള്‍

കെയ്റോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 606 പുതിയ കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ സ്ഥിരീകരിച്ചു. തലേദിവസത്തെ അപേക്ഷിച്ച് 142 കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 64,379 ആയി ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ കേസുകളില്‍ 358 കുവൈത്ത് സ്വദേശികളും 248 വിദേശികളും ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. പുതിയ കേസുകളെല്ലാം മുമ്പ് രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്ലെങ്കില്‍ ചിലരുടെ ഉറവിടങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെടുന്നവരെ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് അഞ്ച് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കുവൈത്തിലെ മൊത്തം മരണങ്ങള്‍ 438 ആയി. നിലവില്‍ 8,884 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 121 രോഗികള്‍ തീവ്രപരിചരണ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,828 കോവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ കുവൈത്തിലെ മൊത്തം വൈറസ് പരിശോധനകളുടെ എണ്ണം 489,566 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 684 രോഗികള്‍ കൂടി കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ ഈ രോഗത്തില്‍ നിന്ന് കരകയറിയവരുടെ എണ്ണം 55,057 ആയി ഉയര്‍ന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഭാഗമായി അടുത്തിടെ കുവൈത്ത് വൈറസ് ബാധിച്ച പ്രദേശങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി.

ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് രാത്രി കര്‍ഫ്യൂ ഒരു ദിവസം ആറുമണിക്കൂറായി കുറയ്ക്കും, ഹോട്ടലുകളും റിസോര്‍ട്ടുകളും വീണ്ടും തുറക്കും. അമ്പത് ശതമാനം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button