COVID 19KeralaLatest News

സംസ്‌ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവം, കൗണ്‍സിലര്‍ക്കും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തു

കോട്ടയം : മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ സംസ്‌ക്കാരം നടത്താന്‍ അനുവദിക്കാതെ പ്രതിഷേധിച്ച സംഭവത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ഹരികുമാറിനെതിരെയും നാട്ടുകാർക്കെതിരെയും കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ ആണ് കേസെടുത്തിട്ടുള്ളത്.

ഞായറാഴ്ച രാവിലെ മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്നതാണ് സംഘം തടഞ്ഞത്. ജനവാസ മേഖലയിലെ ശ്മശാനത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ റാഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

ശ്മശാനത്തിന്റെ കവാടം പ്രതിഷേധക്കാര്‍ അടച്ചു. പിന്നീട് എം എല്‍ എയും കലക്ടറും മറ്റും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും രാത്രി സംസ്‌ക്കാരം നടത്തുകയുമായിരുന്നു.കോവിഡ് ബാധിച്ച്‌ മരിച്ച ഔസേപ്പ് ജോര്‍ജ് സ്ഥിരം പോയിരുന്ന പള്ളിയും ശ്മശാനവും ഉണ്ടായിട്ടും നഗരസഭയുടെ ശ്മശാനത്തേക്ക് മൃതദേഹം കൊണ്ടുവരുന്നതാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. ഒഴിഞ്ഞസ്ഥലത്ത് ശ്മശാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൃതദേഹം ജനവാസമേഖലയിലെ ശ്മശനാത്തിലേക്ക് എത്തിക്കുന്നത് എന്നാണ് ഇവര്‍ ചോദിച്ചത്. വൈകാരികമായാണ് ജനങ്ങള്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button