KeralaLatest NewsNews

ഇങ്ങനെ മുന്നോട്ട് പോകാനാകില്ല ; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വ്യക്തമാക്കി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതു കൊണ്ട് മാത്രം നഷ്ടം നികത്താനാകില്ല. ഇപ്പോള്‍ ബസില്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രമെ യാത്ര ചെയ്യാനാകു എന്നതാണ് ബസുടമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. നിയന്തരണങ്ങള്‍ ശക്തമാക്കിയ ഘട്ടം മുതല്‍ ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ല എന്ന് ബസുടമകള്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ശമ്പള കാര്യം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യങ്ങളും സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബസ് ഉടമകളുടെ സംയുക്തസമിതി വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ പല സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. കുറഞ്ഞ ആളുകളെ വച്ച് സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമാണെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകാനാകില്ലെന്നും സമിതി വ്യക്തമാക്കി. അതിനാല്‍ തന്നെ ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button