Latest NewsNews

സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?

ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാല്‍ ഹനുമാന്‍ കോപിക്കുമെന്നുമാണ് കാരണങ്ങള്‍ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്.

അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാന്‍ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥന കൊണ്ട് ഹനുമാന് പ്രാര്‍ത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കില്‍ ഒരിക്കലും ഹനുമത്ഭജനം സാധിക്കില്ലല്ലോ.

രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാന്‍ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേള്‍ക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, പരേതാത്മാക്കള്‍ തുടങ്ങിയവരെല്ലാം ഇത് കേള്‍ക്കാന്‍ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാല്‍ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തര്‍പ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്.

ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാര്‍ക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിര്‍ത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button