KeralaLatest NewsNews

കര്‍ക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ? ഇതിന്റെ രീതിയെ കുറിച്ച്

365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം. അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാര്‍ച്ച്, ഏപ്രില്‍) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമന്‍ ജനിച്ചത്. ചൈത്രമാസ പൗര്‍ണ്ണമിയിലാണ് ശ്രീഹനുമാന്‍ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.

ശകവര്‍ഷരീതിയില്‍ ആദ്യമാസമാണ് ചൈത്രം. പുണര്‍തം നക്ഷത്രത്തില്‍ ശ്രീരാമന്‍ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളില്‍ ദശമി തിഥിയില്‍ ശ്രീ ഭരതന്‍ ജനിക്കുകയും, 3-ാം ദിവസം ആയില്യത്തില്‍ ഏകാദശി തിഥിയില്‍ ലക്ഷ്മണ ശത്രുഘ്‌നന്‍മാരും ജനിക്കുന്നു. 6-ാം നാളില്‍ ഉത്രം നക്ഷത്രത്തില്‍ വരുന്ന ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോള്‍ ചതുര്‍ദശിയോ പൗര്‍ണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button