Latest NewsNewsLife StyleDevotional

പേഴ്‌സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്‌സ് : ഇത് നിങ്ങള്‍ക്കും പരീക്ഷിക്കാം…

പണം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. ഇതിനായി നല്ല വഴികളും ചീത്ത വഴികളും തേടുന്നവരുണ്ട്. ഇതിനായി ജ്യോതിഷത്തേയും ശാസ്ത്രത്തേയും ആശ്രയിക്കുന്നവരുമുണ്ട്. പലതും വിശ്വസിയ്ക്കുന്ന ഒന്നാണ് ഫാംങ്ഷുയി. ഇതുപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നവരും ധാരാളം. ഈ ചൈനീസ് ശാസ്ത്രശാഖ പ്രകാരം പഴ്‌സില്‍ പണം വരാനുള്ള ചില ടിപ്‌സുമുണ്ട്.

പേഴ്‌സില്‍ എപ്പോഴും പണം സൂക്ഷിയ്ക്കുക. പേഴ്‌സ് ഒരിയ്ക്കലും ഒഴിഞ്ഞതാകരുത്. പണം ചെലവാക്കിയ ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, കടത്തിന്റെ കണക്കുകള്‍ ഇവയൊന്നും പേഴ്‌സില്‍ സൂക്ഷിയ്ക്കരുത്.

പഴയ നെയിം കാര്‍ഡ്, ആവശ്യമില്ലാത്ത കടലാസുകള്‍ തുടങ്ങിയ വസ്തുക്കള്‍ ഇതില്‍ സൂക്ഷിയ്ക്കരുത്.

പഴ്‌സ് എപ്പോഴും വൃത്തിയായിരിയ്ക്കണം. ഇത് തറയില്‍ വയ്ക്കരുത്, ടോയ്‌ലറ്റ് , ബാത്‌റൂം എന്നിവിടങ്ങളില്‍ താല്‍ക്കാലികമായെങ്കിലും ഇതു വയ്ക്കരുത്. ഒരിക്കല്‍ ഉപയോഗിക്കപ്പെട്ട പേഴ്‌സ് വാങ്ങരുത്. അതായത് സെക്കന്റ്ഹാന്റ് പേഴ്‌സ്. മൂന്നു നാണയങ്ങള്‍ ഒരു ചുവപ്പു ചരടില്‍ കെട്ടി പേഴ്‌സില്‍ സൂക്ഷിയ്ക്കുന്നതു പണം വരാന്‍ സഹായിക്കും.

വിചിത്ര ആകൃതിയിലെ പേഴ്‌സുകള്‍ വാങ്ങരുത്. നോട്ടുകള്‍ മടക്കി സൂക്ഷിയ്‌ക്കേണ്ടി വരുന്ന തരം പഴ്‌സുകളും വേണ്ട. പേഴ്‌സിന്റെ നിറം പ്രധാനം. കറുപ്പു നിറമുള്ള പേഴ്‌സ് പണമുണ്ടാകാന്‍ നല്ലതാണ്. ചുവപ്പു നിറത്തിലെ ഒഴിവാക്കുക. ഇത് അഗ്‌നിയെ സൂചിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പണം കത്തിച്ചു കളയുന്നിനെ സൂചിപ്പിയ്ക്കുന്നു. മഞ്ഞ പഴ്‌സും പണം വരാന്‍ നല്ലതാണ്, എന്നാല്‍ വേഗം ചെലവാകുകയും ചെയ്യും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും പുതിയ സംരഭങ്ങള്‍ക്കും പച്ച നിറമുള്ള പഴ്‌സ് നല്ലതാണ്. പണം ചെലവാക്കുന്ന ശീലമുള്ളവര്‍ക്ക് പണം ചെലവാകാതെയിരിയ്ക്കാന്‍ ബ്രൗണ്‍ നിറമുള്ള പേഴ്‌സ് നല്ലതാണ്. നീല നിറമുള്ള പേഴ്‌സ് പണം ഒഴുകിപ്പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു. ഇത് നല്ലതല്ല. പേഴ്‌സില്‍ നോട്ടുകളും നാണയങ്ങളും വൃത്തിയായി അടുക്കി വയ്ക്കുക. വലിച്ചുവാരിയിടരുത്. ഇത് ധനനഷ്ടമുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button