Latest NewsNewsIndia

കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ : സംഭവത്തില്‍ ടെക്കികള്‍ അറസ്റ്റില്‍

ബെംഗളൂരു : കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ . സംഭവത്തില്‍ ടെക്കികള്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും സാമൂഹികമാധ്യമങ്ങളിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തായിരുന്നു അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികളും കോളേജ് അധികൃതരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : കുസൃതി കാണിച്ച നാല് വയസ്സുകാരിയെ അമ്മ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി

മുപ്പതിലേറെ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button