Latest NewsIndia

ശത്രുവിന് മേല്‍ മിന്നലാകാൻ റഫാല്‍ ഇന്ത്യയില്‍; പരീക്കറിനെ സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ അനുസ്മരിച്ച്‌ രാജ്യം

പ്രതിരോധ മന്ത്രി പദത്തില്‍ നിന്നും വിടവാങ്ങി പുതിയ കര്‍മ്മപഥം സ്വീകരിച്ചപ്പോഴും പിന്നീട് രോഗക്കിടക്കയിലായിരുന്നപ്പോഴും റഫാല്‍ കരാറിന്റെ കാര്യത്തില്‍ ആവേശഭരിതനായിരുന്നു മനോഹര്‍ പരീക്കര്‍.

പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച് അത്യാധുനിക വിമാനങ്ങളാണ് ഇന്ന് ഹരിയാനയിലെ അംബാല എയര്‍ ബേസില്‍ പറന്നിറങ്ങിയത്. ഫ്രാന്‍സില്‍ നിന്നും യു എ ഇ വഴി ഇന്ത്യയിലെത്തിയ ഈ ഉരുക്ക് പറവകളെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഔദ്യോഗികമായി സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെയും ശത്രുക്കളുടെ അഹന്തയുടെയും നെഞ്ചില്‍ തീ കോരിയിട്ട് റഫാല്‍ പറന്നിറങ്ങുമ്പോള്‍ രാജ്യം സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ അനുസ്മരിക്കുന്ന ഒരു നാമമുണ്ട്.

രോഗപിഢകള്‍ വലയ്ക്കുന്ന അന്ത്യനാളുകളിലും രാജ്യത്തിന്റെ സുരക്ഷയെയും സ്വകര്‍മ്മ ധീരതയെയും ആര്‍ക്കു മുന്നിലും അടിയറ വെക്കാന്‍ കൂട്ടാക്കാത്ത മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നാമം.2016 സെപ്റ്റംബര്‍ 23ആം തീയതിയാണ് ഇന്ത്യ ഫ്രാന്‍സുമായി ചരിത്രപരമായ റഫാല്‍ കരാറില്‍ ഒപ്പു വെക്കുന്നത്. ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങളാണ് കരാര്‍ പ്രകാരം ഇന്ത്യ വാങ്ങുന്നത്. ഫ്രഞ്ച് കമ്ബനിയായ ഡസോ ഏവിയേഷനുമായി കരാര്‍ ഒപ്പിട്ട അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നിശ്ചയദാര്‍ഢ്യമാണ് കരാര്‍ ഇത്ര വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പല തവണ അനുസ്മരിച്ചിരുന്നു.

റാഫേൽ വാങ്ങുന്നതിനു കരുത്തുറ്റ തീരുമാനം എടുത്തത് എ കെ ആന്റണിയെന്നു പുകഴ്ത്തിയ ശ്രീകണ്ഠൻ നായരെ തിരുത്തി മുൻ പ്രതിരോധ സെക്രട്ടറി

സാമൂഹിക മാദ്ധ്യമങ്ങളിലും മനോഹര്‍ പരീക്കറെ അനുസ്മരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വ്യാപകമാകുകയാണ്. ചുവപ്പു നാടയില്‍ കുരുങ്ങി രാജ്യരക്ഷ അവതാളത്തിലാകരുതെന്ന് നിര്‍ബ്ബന്ധമുള്ള മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പ്രതിരോധ മന്ത്രി പദത്തില്‍ നിന്നും വിടവാങ്ങി പുതിയ കര്‍മ്മപഥം സ്വീകരിച്ചപ്പോഴും പിന്നീട് രോഗക്കിടക്കയിലായിരുന്നപ്പോഴും റഫാല്‍ കരാറിന്റെ കാര്യത്തില്‍ ആവേശഭരിതനായിരുന്നു മനോഹര്‍ പരീക്കര്‍.

റഫാല്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ ഉത്സുകനായിരുന്നു താനെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റുകള്‍. എന്നാല്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് 2019 മാര്‍ച്ച്‌ മാസം 17ആം തീയതി അദ്ദേഹം എന്നെന്നേക്കുമായി വിടവാങ്ങുകയായിരുന്നു. ഇനി വരാനിരിക്കുന്ന 31 റഫാല്‍ യുദ്ധവിമാനങ്ങളും അനുബന്ധ യുദ്ധോപകരണങ്ങളും ഇന്ത്യന്‍ വ്യോമസേനയെ ഏഷ്യയിലെ അനിഷേധ്യ ശക്തിയാക്കി മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button