Latest NewsKeralaNewsIndia

കലാപകാരികള്‍ പതിയിരുന്ന് ആക്രമിച്ചു : മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

ഇംഫാല്‍ • മണിപ്പൂരിലെ ഇംഫാലിന് തെക്ക് ചന്ദൽ ജില്ലയില്‍ മ്യാന്മാര്‍ അതിര്‍ത്തിയ്ക്ക് സമീപം സൈനിക സംഘത്തിന് നേരെ നടന്ന അക്രമണത്തില്‍ അസം റൈഫിൾസിലെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി ചന്ദൽ ജില്ലയിലെ സാജിക് തമ്പാക്കിലെ മ്യാൻമർ അതിർത്തിക്ക് സമീപം ഇംഫാലിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് പതിയിരുന്ന് ആക്രമണം നടന്നത്.

ജൂലൈ 29 ന് കരസേന യൂണിറ്റ് ഖോങ്‌ടാലിൽ ഏരിയാ ആധിപത്യ പട്രോളിംഗ് ആരംഭിച്ചിരുന്നു. പട്രോളിംഗ് സംഘം മടങ്ങിവരുമ്പോൾ കലാപകാരികൾ കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു.

ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറോളം ജവാൻമാർക്ക് നിസാര പരിക്കേറ്റു. ഇവരെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലൈമഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button