COVID 19Latest NewsNewsIndia

അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍

ന്യൂഡല്‍ഹി: അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍
മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സംസ്ഥാനത്ത് വരുത്തിയ രണ്ട് ഇളവുകളാണ് ലഫ്.ഗവര്‍ണര്‍ നിരസിച്ചത്. അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഹോട്ടലുകളും പ്രതിവാര ചന്തകളും തുറക്കാനായിരുന്നു കേജരിവാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍, സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഉത്തരവിട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അനില്‍ ബെയ്ജാല്‍ വിശദീകരിച്ചു.

Read Also : കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങള്‍ : വരും ദിവസങ്ങളില്‍ കോവിഡ് ഇരട്ടിയിലധികമാകും

ഡല്‍ഹിയില്‍ ഇന്ന് പുതിയ 1,195 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.35 ലക്ഷമായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 3,963 ആളുകളാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button