Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് : ഉപഗ്രഹ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുളള പാങ്കോംഗ് തടാകത്തിലെ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ച് ചൈന. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനായി കൂടാരങ്ങള്‍ നിര്‍മിക്കുന്നതിലൂടെ മേഖലയില്‍ ചൈനീസ് ശക്തി വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിന് തെളിവുകള്‍ നല്‍കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

Read also :ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി : ചൈനീസ് ടെലിവിഷനുകളുടെ ഇറക്കുമതി സംബന്ധിച്ച് കടുത്ത തീരുമാനം എടുത്ത് ഇന്ത്യ

ചിത്രത്തില്‍ ചൈനീസ് സേനയുടെ 13 ബോട്ടുകള്‍ കാണാനാകും. ഫിംഗര്‍ 5 ല്‍ മൂന്ന് ബോട്ടുകളും ഫിംഗര്‍ 6 ല്‍ 10 ബോട്ടുകളുമാണുളളത്. ഇന്ത്യന്‍ നിയന്ത്രണത്തിലായിരുന്ന ഫിംഗര്‍ 4ന് അടുത്താണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ജൂണ്‍ 15 ന് ഫിംഗര്‍ 6 ല്‍ എട്ട് ബോട്ടുകളാണുണ്ടായിരുന്നത്. എന്നാല്‍ ചൈനയിപ്പോള്‍ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്.

15 ഓളം കൂടാരങ്ങളാണ് ഫിംഗര്‍ 5 ല്‍ സ്ഥാപിച്ചിട്ടുളളത്.ഇത് ബോട്ട് ക്രൂവിന് താമസിക്കാനാണെന്നാണ് വിലയിരുത്തല്‍. കഠിനമായ തണുപ്പിനെ അതിജീവിക്കാനാകുന്ന വിധത്തിലുളള കൂടാരങ്ങളാണ് ചൈനീസ് സേന ഇവിടെ നിര്‍മിച്ചിട്ടുളളത്. ശീതകാലത്തെക്കൂടി മുന്നില്‍ കണ്ടാകണം ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സൈനിക പിന്‍മാറ്റത്തിനായിചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ കൂടാരങ്ങള്‍ നിര്‍മിക്കുന്നതിലൂടെ പാങ്കോംഗ് തടാകത്തിലെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാണ് ചൈനയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button