Latest NewsNewsTechnology

ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രനടപടിയില്‍ പ്രതികരണവുമായി ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍

മുംബൈ : ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രനടപടിയില്‍ പ്രതികരണവുമായി ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍. 59 ചൈനീസ് ആപ്പുകളെ നിരോധിച്ചത് ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഇന്റര്‍നെറ്റ് ഫൗണ്ടേഷന്‍ കമ്പനി . ഇതിലെ സുതാര്യത ഇല്ലായ്മയെയും ഇന്ത്യന്‍ പൗരന്റെ ഡിജിറ്റല്‍ അവകശങ്ങളുടെ ലംഘനമാണോ നടത്തിയിരിക്കുന്നത് എന്നതുമാണ് കമ്പനി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. വിവരാവകാശ നിയമം മൂലം ഇതിന്റെ കാരണങ്ങള്‍ തേടിയ കമ്പനിക്ക് കിട്ടിയ മറുപടി അത് ‘പരിമിതപ്പെടുത്തിയ അല്ലെങ്കില്‍ വിലക്കപ്പെട്ടതാണ്’ എന്ന ഉത്തരമാണ്. നിരോധിക്കാന്‍ ഉപയോഗിച്ച നിയമങ്ങള്‍ അത്ര രഹസ്യമായും സുതാര്യത ഇല്ലാത്തതും ആണെങ്കില്‍ അത് ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാകാമെന്ന് ഐഎഫ്എഫ് പറയുന്നു.

ഇന്ത്യയില്‍ ഡിജിറ്റല്‍ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന കമ്പനിയാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അഥവാ ഐഎഫ്എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button