Latest NewsNewsInternational

മെറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണം: നിന്നെയും കൊല്ലും ഞാനും ചാവും, കുഞ്ഞിനെയും കൊല്ലുമെന്നയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു: വെളിപ്പെടുത്തലുമായി സഹപ്രവർത്തക

ന്യൂയോര്‍ക്ക്: യു.എസിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി മെറിന്റെ സഹപ്രവർത്തക. മെറിന്‍ ജോയി ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ ഭയന്നിരുന്നതായും, അയാള്‍ നിരന്തരം അവളെ ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ സഹപ്രവര്‍ത്തകയായ മിനിമോള്‍ വ്യക്തമാക്കുന്നു. നിന്നെയും കൊല്ലും ഞാനും ചാവും, കുഞ്ഞിനെയും കൊല്ലുമെന്നയാള്‍ നിരന്തരം മെറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മിനി മോള്‍ പറയുകയുണ്ടായി. മെറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണം നടക്കുന്നതായും അവര്‍ ആരോപിച്ചു.

Read also: ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർസംഘ ചാലക്: ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായമണിയുന്നത് അദ്ദേഹം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കുമെന്നും കോടിയേരി

അതേസമയം ആശുപത്രിക്കു പുറത്ത് ഫിലിപ് മെറിനെ 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. 17 തവണ കുത്തിപരിക്കേല്‍പ്പിച്ചശേഷം, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. മെറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ദൃക്സാക്ഷിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Post Your Comments


Back to top button