COVID 19KeralaLatest NewsNews

മഴക്കാലത്തെ വെള്ളക്കെട്ടുകൾ: വെള്ളത്തിലൂടെ കോവിഡ് പകരുമോ? വിദഗ്ധരുടെ വിശദീകരണം

ലോകമാകെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും മികച്ച രീതിയിൽ തന്നെയാണ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടെ മഴ കനക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വെള്ളക്കെട്ടുകളിൽ വഴി കോവിഡ് പകരുമോ എന്ന സംശയവും ജനങ്ങൾക്കുണ്ട്. എന്നാൽ ഇത്തരത്തിൽ കോവിഡ് പകരില്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. രോഗിയായ ഒരാൾ വെള്ളത്തിൽ തുപ്പിയാലോ അതിൽ മറ്റൊരാൾ ചവിട്ടുകയോ ചെയ്‌താൽ രോഗം പകരില്ല. അതേസമയം ഇത്തരത്തിൽ ഒരു രോഗി മലിനമാക്കിയ വെള്ളം ഒരാൾ കൈയിലെടുത്ത് മുഖം കഴുകുകയോ വായിലൊഴിക്കുകയോ വെള്ളത്തിൽ തൊട്ടശേഷം മൂക്കിലോ മുഖത്തോ സ്പർശിച്ചാലോ രോഗം പകർന്നേക്കാം. എന്നാൽ ഇത്തരമൊരു കാര്യം ആരും ചെയ്യാറില്ല.

Read also: കോടിയേരി ആര്‍എസ്എസ് എന്നു പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല: കോടിയേരിയേക്കാള്‍ വലിയ നേതാവായ എസ് രാമചന്ദ്രൻ പിള്ളക്ക് ആർഎസ്എസ് ബന്ധമുണ്ടായിരുന്നതായി ബിജെപി ലേഖനം

കൂടുതൽ ജാഗ്രത കാണിക്കേണ്ടത് ആവശ്യമാണ്. മാസ്കുകൾ ഉപയോഗിക്കുക, മാസ്ക് നനഞ്ഞാൽ അപ്പോൾത്തന്നെ മാറ്റണം. രോഗാണുക്കളെ സ്പർശിച്ച കൈകൾ കൊണ്ട് മുഖത്തു തൊടുമ്പോളാണ് വൈറസ് ഉള്ളിലെത്തുന്നത്. അതുകൊണ്ട് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്നും വിദഗ്ദർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button