COVID 19Latest NewsNewsIndia

ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി : ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാകില്ല ഓണ്‍ലൈന്‍ ദര്‍ശനം

ന്യൂഡല്‍ഹി: ഭക്തജനങ്ങള്‍ക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് സുപ്രീംകോടതി. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതമായ അളവില്‍ ഭക്തരെ ദേവാലയങ്ങളില്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്ന് ബെഞ്ച് പറഞ്ഞു. ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാകില്ല ഓണ്‍ലൈന്‍ ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടിയുടെ പരാമര്‍ശം.

read also : അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി വരുത്തിയ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വിലക്കി ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍

ഇ-ദര്‍ശനം ദര്‍ശനമല്ലെന്നും, അണ്‍ലോക്ക് കാലയളവില്‍ മറ്റു കാര്യങ്ങള്‍ക്ക് ഇളവു നല്‍കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് എന്തുക്കൊണ്ട് ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ക്ഷേത്രങ്ങള്‍, പള്ളികള്‍, എന്നിവ പ്രത്യേക അവസരങ്ങളിലെങ്കിലും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിയോഗറിലെ ബാബ വൈദ്യനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രവും ബസുകിനാഥിലെ ബാബ ബസുകിനാഥ് ക്ഷേത്രവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗം നിഷികാന്ത് ദുബെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button