Latest NewsNewsIndia

അമര്‍ സിംഗ് അന്തരിച്ചു : അന്ത്യം സിംഗപ്പൂരില്‍

സിംഗപ്പൂര്‍ • മുൻ സമാജ്‌വാദി പാർട്ടി നേതാവും സിറ്റിംഗ് രാജ്യസഭാ എംപിയുമായ അമർ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. സംഗപ്പൂരിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

2011 ൽ സിംഗ് വൃക്ക മാറ്റിവയ്ക്കൽ നടത്തിയിരുന്നു. വളരെക്കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന അമര്‍ സിംഗിനെ മാര്‍ച്ചിലാണ് സിംഗപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1956 ജനുവരി 27 ന് ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് അമർ സിംഗ് ജനിച്ചത്. കൊൽക്കത്തയിലെ സെന്റ് സേവ്യർസ് കോളേജിലെയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

2008 ൽ യുഎസ്സുമായുള്ള ആണവകരാറിൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ച സമയത്ത് സമാജ് വാദി പാർട്ടി സർക്കാരിനെ പിന്തുണച്ചതിൽ അമർ സിങ്ങിന്റെ ഇടപെടൽ നിർണായകമായിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അമർ സിങ് ആണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത്. ജയ ബച്ചനും ജയപ്രദയും എസ്പിയുടെ രാജ്യസഭാംഗങ്ങളാവുകയും ചെയ്തു.

മുലായംസിങ്ങുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button