KeralaLatest NewsNews

ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി : വിദേശഭാഷാ പഠന വിദ്യാഭ്യാസ നയത്തില്‍ ചൈനീസ് ഭാഷ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ചൈനയ്ക്ക് വീണ്ടും തിരിച്ചടി , വിദ്യാഭ്യാസ നയത്തില്‍ ചൈനീസ് ഭാഷ പുറത്ത് . സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക സംസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്പന്നമാക്കാനും, തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ ഇടം നേടാതെ ചൈനീസ് ഭാഷ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ ചൈനീസ് ഭാഷയില്ല.

Read Also : ലഡാക്കിലെ തര്‍ക്ക പ്രദേശം : അതിനിര്‍ണായകമായ തീരുമാനം എടുത്ത് കേന്ദ്രവും സൈന്യവും

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പതിപ്പില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ജാപ്പനീസ് ഭാഷകള്‍ക്കൊപ്പം ചൈനീസ് ഭാഷയും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമാനവവിഭവ ശേഷി വകുപ്പ് ഈ ആഴ്ച പുറത്തിറക്കിയ എന്‍ഇപിയുടെ അവസാന പതിപ്പില്‍ ചൈനീസ് ഭാഷ ഇല്ല.

വിദേശ ഭാഷകളുടെ പട്ടികയില്‍ നിന്ന് ചൈനീസിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.രാജ്യത്ത് ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

shortlink

Related Articles

Post Your Comments


Back to top button