COVID 19KeralaLatest NewsNewsIndia

ഇന്ത്യയില്‍ കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം

അതേസമയം തൊഴിലവസരം വര്‍ധിപ്പിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാരിന്റെ നയമാറ്റം എന്നാണ് വിലയിരുത്തല്‍

ഇന്ത്യയില്‍ കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ മുന്നേറ്റമുണ്ട‌ാകുമെന്ന് വിപണി വിദ​ഗ്ധര്‍.ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതും അതേസമയം തൊഴിലവസരം വര്‍ധിപ്പിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാരിന്റെ നയമാറ്റം എന്നാണ് വിലയിരുത്തല്‍.

പ്രമുഖ ബ്രാന്റുകളായ സോണി ഇന്ത്യ, എല്‍ജി, പാനാസോണിക്, തോംസണ്‍ എന്നിവയ്ക്ക് പുറമെ ഡിക്സണ്‍ ടെക്നോളജീസ് പോലുള്ള കരാര്‍ നിര്‍മ്മാതാക്കളും കേന്ദ്ര തീരുമാനത്തില്‍ സന്തോഷം അറിയിച്ചു. രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ടിവികള്‍ക്ക് ഡിമാന്റ് കൂടുമെന്ന വലിയ പ്രതീക്ഷയിലാണ് കമ്ബനികള്‍.ഇത് കേന്ദ്രസര്‍ക്കാരിന്റെ ശരിയായ തീരുമാനമാണെന്നും ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് ആഗോള തലത്തില്‍ തന്നെ വലിയ വിപണി സാധ്യത കൈവരിക്കാന്‍ അവസരം ഒരുക്കുന്നതാണെന്നും ഡിക്സണ്‍ ടെക്നോളജീസ് ചെയര്‍മാന്‍ സുനില്‍ വചനി അഭിപ്രായപ്പെട്ടു.

വിദേശ നിര്‍മ്മിത ടിവികളുടെ രാജ്യത്തേക്കുള്ള കുത്തൊഴുക്ക് നിലയ്ക്കും. പ്രതിവര്‍ഷം 1.6 കോടി മുതല്‍ 1.7 കോടിവരെയാണ് രാജ്യത്തെ ടിവി വില്‍പ്പന. ഇതിന്റെ 30 ശതമാനവും ചൈന, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കമ്ബനികളാണ് കൊണ്ടുപോകുന്നത്. ഏഴായിരം കോടിയാണ് ഈ തരത്തില്‍ വിദേശത്തേക്ക് എത്തുന്നതെന്നും സുനില്‍ വചനി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ഉല്‍പ്പന്നത്തെ നിയന്ത്രിത വിഭാഗത്തില്‍ ഡിജിഎഫ്‌ടി ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിജിഎഫ്‌ടിയില്‍ നിന്ന് തന്നെ പ്രത്യേക ഉത്തരവ് വാങ്ങിക്കേണ്ടതുണ്ട്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ടിവി ഇറക്കുമതി ചെയ്യുന്നത് അയല്‍ രാജ്യമായ ചൈനയില്‍ നിന്നാണ്. വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലെ ടെലിവിഷന്‍ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button