COVID 19Latest NewsNewsKuwaitGulf

കുവൈത്തില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വൻ വര്‍ധനവ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ്. 593 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ കുവൈത്തിലെ ആകെ രോഗമുക്തരുടെ എണ്ണം 58,525 ആയി.

അതേസമയം ഇന്ന് 491 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 358 പേര്‍ സ്വദേശികളും 133 പേര്‍ വിദേശികളുമാണ്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67,448 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 453 ആയി ഉയര്‍ന്നു. നിലവില്‍ 8,470 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 134 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2,432 പുതിയ കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button